ഹോബികള്
സംഗീതം
ഒഴിവുസമയത്ത്....അങനെ ഒന്നുണ്ടാവാറില്ല...എങ്കിലും ഉണ്ടായാല് വായിക്കനാണ് ഇഷ്ടം. പിന്നെ ഇയ്യിടെയായി ഞാന് എന്റെ പഴയ ഹോബിയായ ചിത്രകലയിലേക്ക് വീണ്ടും ഒന്നു തിരിഞു.portraits വരയ്ക്കാനാണ് താല്പര്യം. പിന്നെ സംഗീതം. ഒരു വിധം എല്ല പാട്ടും ഇഷ്ട്ടമാണ് .. എന്തു ചെയ്യുമ്പൊഴും എനിക്ക് പാട്ടുകെള്ക്കണം.
മലയാളത്തില് ഏറ്റവും ഇഷ്ടം രവീന്ദ്രന് മാഷ് തന്നെ..പിന്നെ സലില് ചൌധരി, മോഹന് സിതാര , ഔസേപ്പച്ചന് , ദേവരാജന്, ബാബുരാജ്, ഇപ്പോല് എം ജയചന്ദ്രനെയും ഇഷ്ടമാണ്..
തമിഴില് ഇളയരാജ, എ ആര് രഹ്മാന്, ഹാരിസ് ജയരാജ്, വിദ്യസാഗര്, യുവന് ശങ്കര് രാജ എന്നിവര്..
ഹിന്ദിയില്... ആര് ഡി ബര്മ്മന്, ജതിന്-ലളിത്, അനു മാലിക്ക്
ഇങ്ലിഷില്. എന്തോ എനിക്കീ റോക്ക് അങൊട്ടു പിടിക്കുന്നില്ല.. പക്ഷെ പതിയെ ഉള്ള പാട്ടുകള് വളരെ ഇഷ്ട്പ്പെടുന്നു.
boyzone, MLTR, all4one, MJ, norah jones, George michael, Santana, Michael Bolton, celine dion, madonna, .. അങനെ പോണു നീണ്ട നിര.
എന്റെ ആത്മാവില് തൊടുന്നാ പാട്ടൂകള്..
- അരികില് നീയുണ്ടായിരുന്നെങ്കില് (നീയെത്ര ധന്യ)
- തുമ്പീ വാ തുമ്പക്കുടത്തില്
- ഓ മ്രുദുലേ... ഹ്രുദയവനികയിലൊഴുകി വാ..
- നുയോര്ക്ക് നഗരമുറങ്കും നേരം തനിമൈ..(തമിഴ്)
- കാതല് വളര്ത്തെന്..(തമിഴ്)
- നഹി സാംനെ തു അലഗ് ബാത് ഹെ..മേരെ പാസ് ഹെ (താള്--ഹിന്ദി)
- ഓര്മ്മിക്കാനെനിക്കൊരു സ്നേഹതീരം..
- പിന്നെയുമേതോ രാക്കിളി പാടി ഹ്രുദയത്തില് ഗസല്രാഗം
ഈ ലിസ്റ്റ് തീരുന്നില്ലല്ലോ...
വായന
പണ്ട് ഒരുപാട് വായിച്ചിരുന്നു. ഇപ്പൊ ജീവിതത്തിന്റെ തിരക്കുകളില് പെട്ട് നല്ല ശീലങള് എല്ലം പോയി. ഇപ്പൊ ഗാന്ധിജിയുടെ എന്റെ സത്യാന്വെഷണപരീക്ഷണ്ങല് വായിച്ചുകൊണ്ടിരിക്കുന്നു.
വളരെക്കാലത്തെ ആഗ്രഹമായിരുന്ന് ഒരു പുസ്തക്സേഖരം ഉണ്ടാകണം എന്ന്.. അതിന് തുടക്കമിട്ടു..
നീര്മാതളം പൂക്കുന്ന കാലം ( മാധവിക്കുട്ടി )
നഷ്ട്പ്പെട്ട നീലാംബരി (മാധവിക്കുട്ടി)
ചിദംബരസ്മരണകള് ( ബാലചന്ദ്രന് ചുള്ളികാട് )
ബാലചന്ദ്രന് ചുള്ളികാടിറ്റ്നെ പ്രണയകവിതകള്
കൊമാല ( സന്തോഷ് എച്ചിക്കാനം)
താഴെകാണുന്ന പുസ്തകങള് ഞാന് എന്റെ father in law യുടെ ശേഖരത്തില് നിന്നൂം അടിച്ചുമാറ്റിയതാണ്..
അര നാഴിക നേരം (പാറപ്പുറത്ത്)
എന്റെ കഥ ( മാധവിക്കുട്ടി )
രണ്ടാമൂഴം ( എം ടി വാസുദേവന് നായര്)
ഒരു ദേശത്തിന്റെ കഥ ( എസ് കെ പോറ്റക്കാട്)

