ഇന്റര്നെറ്റില് ഒരു തുണ്ട് സ്ഥലം വേണമെന്നാഗ്രഹിച്ച് കിട്ടിയിടത്തൊക്കെ സ്ഥലം വാങിയിട്ടു.. ഇവിടെ അതൊക്കെ ഒന്നു ഒരുക്കി വച്ചിട്ടുണ്ട്..
അവിടെയും ഇവിടെയും ആയി പലതും കുത്തികുറിച്ചു വച്ചിട്ടുണ്ട്..എല്ലം കൂടി ഒരു സ്ഥലത്താക്കണം എന്നതാണ്് ഈ വെബ്സൈററ്റിന്റെ ഉദ്ദെശ്യം.വലത് വശത്ത് കാണുന്ന ലിങ്കുകള് സന്ദര്ശിക്കുമല്ലോ..
എന്റെ പുതിയ ബ്ലോഗ് പോസ്റ്റ്
എന്നെപ്പറ്റി
1977 ആഗസ്റ്റില് ഒന്നാം തിയ്യതി ത്രിശ്ശൂരില് ജനിച്ചു. പഠിച്ചതും വളര്ന്നതുമോക്കെ കോഴിക്കോടും ചെറുതുരുത്തിയിലും തിരുവനന്തപുരത്തും.
രസതന്ത്രത്തില് ബിരുദമെട്ത്തെങ്കിലും മാര്ക്ക് കൂടുതലായതു കാരണം ഉപരിപഠനം വേണ്ടാ എന്നു വച്ചു.കലയില് ഒരല്പ്പം പിടിപാട് ഉണ്ടായിരുന്ന കാരണം ഗ്രാഫിക് ഡിസൈനിങിലേക്കു തിരിഞു. കുറച്ചു കാലം ഗ്രാഫിക് ഡിസൈനിങ് പഠിപ്പിച്ചു. പിന്നെ കുറച്ചു കാലം കോഴിക്കോട് വെബ്ബ് ഡിസൈനര് ജോലി ചെയ്തു. പിന്നെ നേരെ ബാങ്ലൂരിലേക്കു വച്ചു പിടിച്ചു. ജീവിക്കാം എന്ന് ഒരു ധൈര്യം വന്നത് അവിടെ വച്ചാണ്.
പിന്നെ കമ്പനികളില് നിന്നും കമ്പനികളിലേക്ക്.. . അവിടെ വച്ച് എന്നോ എന്റെ പ്രണയം ഞാന് കണ്ടെത്തി.പിന്നെ വിവാഹം. അടിപൊളി ജീവിതം.
ജീവിതത്തിലെ ഏറ്റവും തെറ്റായ തീരുമാനം പിന്നീടായിരുന്നു. ഒരു ദുബായ് ജോലി വീട്ടുപടിക്കല് വന്നപ്പൊ തട്ടിക്കളയാന് തോന്നിയില്ല. അത്യാഗ്രഹം കാരണം ഉണ്ടാക്കിയതെല്ലം കളഞു പറന്നു. അവിടെ എത്തിയപ്പോഴാണ് ഞാന് കേട്ടുപരിചയം ഉള്ള ഗള്ഫ് ഇതല്ല എന്നു മനസ്സിലായത്.ദൈവത്തൊടു പ്രാര്ഥിക്കുകയല്ലതെ വേറെ മാര്ഗമുണ്ടായിരുന്നില്ല. ഞാന് ആഗ്രഹിച്ച ജീവിതം ആയിരുന്നില്ല അവിടെ. ജീവിതം പണയം വച്ചു കാശുണ്ടാക്കാന് ഞാന് താല്പര്യപെട്ടില്ല.നാട്ടിലെ പല ഗള്ഫ്കാരുടെയും യഥാര്ത്ഥ മുഖം ഞാനവിടെ കണ്ടു. ദൈവം വിളി കേട്ടു. 10 മാസത്തിനു ശെഷം ഞാന് തിരിച്ചു ബാങ്ലൂരിലേക്ക് വന്നു.
ഇപ്പോള് പൊന്നുവിനോടും(ദീപ്തി) ഉണ്ണിയോടും(നിരന്ജ്ജന്) കൂടി സുഖജീവിതം. കൈവിട്ടുപോയ ജീവിതം തിരിയെപിടിച്ച്...
